ഉത്തേജക മരുന്ന്: ഷറപ്പോവയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് നദാല്‍

 

മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷരപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് സ്വയം വെളിപ്പെടുത്തിയതിന് പിന്നാലെ ഷരപ്പോവയ്ക്ക് എതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ടെന്നീസ് താരം റാഫേല്‍ നദാല്‍ രംഗത്ത്. ലോക ഉത്തേജക മരുന്ന് ഏജന്‍സിയുടെ നിരോധിത പട്ടികയില്‍പ്പെട്ട മെല്‍ഡോനിയെന്ന മരുന്നാണ് ഷരപ്പോവ ഉപയോഗിച്ചത്. ചെയ്ത കുറ്റം ഏറ്റു പറഞ്ഞ് താരം തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഷറപ്പോവയുടെ ഷറപ്പോവയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് നദാലിന്റെ അഭിപ്രായം. മാത്രമല്ല താന്‍ ഒരിക്കലും ഇത്തരത്തിലുള്ള നിരോധിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും നദാല്‍ വ്യക്തമാക്കി. തന്റെ പരിശീലന സമയങ്ങളില്‍ പലപ്പോഴും പരുക്കുകള്‍ പറ്റാറുണ്ട്. പക്ഷേ ഇതേവരെയും പരുക്കുകള്‍ ഭേദമാകാനോ കൂടുതല്‍ ഊര്‍ജ്ജം കിട്ടാനോ ഒരുതരത്തിലുള്ള മരുന്നുകളും ഉപയോഗിക്കണമെന്ന് തോന്നിയിട്ടില്ല. താന്‍ ഉത്തേജക മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പലയിടത്തുനിന്നും അപവാദങ്ങള്‍ പരക്കുന്നുണ്ട്. ആരും ഇത്തരം കുപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും നദാല്‍ വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: