കോര്‍ക്ക് പ്രവാസി മലയാളി കലോത്സവവും സയന്‍സ് എക്‌സിബിഷനും ജൂലൈ 9 ന്

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കുട്ടികള്‍ക്കായി ഈ വേനലവധിക്കാലത്ത് കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 9ന് ഉച്ച തിരിഞ്ഞു 2മണി മുതല്‍ 6മണി വരെ ബിഷപ്‌സ് ടൌണ്‍ ജി എ എ ഹാളില്‍ വെച്ചാണ് കലോത്സവം അരങ്ങേറുക. പ്രസംഗം, ചിത്രരചന, ക്വിസ് എന്നിവ മൂന്നു പ്രായ പരിധികളായി തിരിച്ചാണ് മത്സരം നടത്തുന്നത്. സബ് ജൂനിയര്‍(7 വയസ്സ് വരെ), ജൂനിയര്‍(8മുതല്‍ 12വയസ്സ് വരെ), സീനിയര്‍(13മുതല്‍ 18വയസ്സ് വരെ) എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചിരിക്കുന്നത്.

ഇതോടൊപ്പം കുട്ടികളുടെ ചെറുതും വലുതുമായ കണ്ടുപിടിത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ സയന്‍സ് എക്‌സ്‌പൊയും കോര്‍ക്ക് പ്രവാസി സംഘടിപ്പിക്കുന്നു. ഇതിനു താല്പര്യമുള്ളവര്‍ നേരത്തെ തന്നെ ഭാരവാഹികളെ വിവരം അറിയിക്കാന്‍ താല്പര്യപ്പെടുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളെ ഇക്കാര്യത്തില്‍ സഹായിക്കാം. കലോത്സവത്തെയും സയന്‍സ് എക്‌സ്‌പൊയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക.

 

സാജന്‍ 0870556227, ജെയിസ് 0872050696, മനോജ് 0870911258

Share this news

Leave a Reply

%d bloggers like this: