കൗണ്‍സിലര്‍മാര്‍ വേതനം നാല്‍പത് ശതമാനം കൂട്ടി ചോദിക്കുന്നു

ഡബ്ലിന്: അയര്‍ലന്‍ഡ് പ്രാദേശിക കൗണ്‍സിലര്‍മാര്‍ വേതനം നാല്‍പത് ശതമാനം കൂട്ടി ചോദിക്കും.   2014മേയ്മാസത്തില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് കൗണ്‍സിലര്‍മാരുടെ എണ്ണം കുറച്ചിരുന്നു. കൗണ്സിലുകള്‍ വേണ്ടെന്ന് വെച്ചും ലയിപ്പിച്ചും പരിഷ്കരിച്ച   സാഹചര്യത്തിലാണ് വേതനം കൂട്ടുന്നതിന് ആവശ്യം ഉയരുന്നത്. 1,627 കൗണ്‍സിലര്‍മാരില്‍ നിന്ന് 949  ലേക്കാണ് എണ്ണം കുറച്ചത്.

കൗണ്‍സിലര്‍മാരുടെ അസോസിയേഷനായ അസോസിയേഷന്‍ ഓഫ് ഐറിഷ് ലോക്കല്‍ ഗവണ്‍മെന്റ്  വേതന  വര്ധനവിനുള്ള അപേക്ഷ തികച്ചും ന്യായമാണെന്ന് വാദിക്കുന്നുണ്ട്.കൗണ്‍സിലര്‍മാര്‍ പിആര്‍എസ്ഐ നല്കുന്നുണ്ടെന്നും ജോലി ഭാരം കൂടിയെന്നും കൂടുതല് മേഖലയിലേക്ക് പ്രവര്ത്തനം എത്തിക്കേണ്ട സാഹചര്യമാണ് കൗണ്‍സിലുകള് കൂട്ടിയോജിപ്പിച്ചതിലൂടെ വന്നിരിക്കുന്നതെന്നും പറയുന്നു.  കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റിലുമായി സര്‍വെ നടത്തിയിരുന്നതില്‍ തൊഴില്‍ ഭാരം വര്‍ധിച്ചത് അംഗങ്ങള്‍ ചൂണ്ടികാണിച്ചിരുന്നതാണ്. 4,500 പേര്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന തോതിലാണ് നിലവില്‍ കൗണ്‍സിലര്‍മാരുള്ളത്.

ജോലിഭാരം കൂടിയതായി വ്യക്തമാണ്. ആഴ്ച്ചയില്‍ ഓരോ കൗണ്‍സിലര്മാരും പത്ത് മണിക്കൂറിലേറെയാണ് യോഗങ്ങളിലും മറ്റും  പങ്കെടുക്കുന്നത്. 74%  പേരുടെയും അവസ്ഥയിതാണ്. 68% പേര് ഇത് കൂടാതെ പത്ത് മണിക്കൂറോളം ആഴ്ച്ചയില്‍ കമ്മ്യൂണിറ്റി പരിപാടികളില്‍ പങ്കെടുക്കുന്നതിനും മാറ്റിവെയ്ക്കുന്നുണ്ട്. ഹാഡിങ്ടണ് റോഡ് എഗ്രിമെന്റിന് കീഴില്‍ കൗണ്‍സിലര്‍മാര് വരില്ല. 33 മണിക്കൂര്‍ ആഴ്ച്ചയില്‍ ജോലി ചെയ്യുകയും   €16,000 വേതനം ലഭിക്കുകയുമാണ് ചെയ്യുന്നത്. ഇത് കുറഞ്ഞകൂലിയിലും താഴെയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. നാല്‍പത് ശതമാനം വേതന വര്ധനവ് വരികയാണെങ്കില്‍കൗണ്‍സിലര്‍മാരുടെ അടിസ്ഥാന വേതനം  €23,188ലേക്ക് ഉയരും.

Share this news

Leave a Reply

%d bloggers like this: