ബ്രസല്‍സ് ഭീകരാക്രമണം…ഒമ്പത് പേര്‍ അറസ്റ്റില്‍

ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട്ഒമ്പത് പേര്‍ അറസ്റ്റില്‍. ബെല്‍ജിയത്തിലെ ബ്രസല്‍സ്, ഷയര്‍ബീക്ക്, ജെറ്റെ എന്നിവിടങ്ങളില്‍ നിന്നുമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സാവെന്റം വിമാനത്താവളം ആക്രമിച്ചതിന് ശേഷം രക്ഷപെട്ട ഭീകരനെയും മെട്രോ സ്‌റ്റേഷനിലെ ചാവേറിനൊപ്പം ഉണ്ടായിരുന്ന ആളെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ക്കായി അന്വേഷം തുടരുകയാണ്. അതേ സമയം ബ്രസല്‍സ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ജര്‍മ്മനിയിലും പിടിയിലായിട്ടുണ്ട്.

ഭീകരാക്രമണത്തിന് ശേഷം രാജ്യമെങ്ങും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഷെയര്‍ബീകില്‍ റെയ്ഡിനിടെ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഭീകരാക്രമണത്തിനിടെ ബ്രസല്‍സില്‍ കുടുങ്ങിപ്പോയ എഴുപത് ഇന്ത്യക്കാര്‍ ഡല്‍ഹിയില്‍ തിരികെ എത്തിയിട്ടുണ്ട്. സ്‌ഫോടന പരമ്പരയില്‍ 35 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജെറ്റ് എയര്‍വേസ് ജീവനക്കാരായ രണ്ട് ഇന്ത്യക്കാരടക്കം ഇരുനൂറോളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റു.

പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്. ഏറ്റെടുത്തിരുന്നു. സവെന്റം വിമാനത്താവളത്തിലും യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാന മന്ദിരത്തിനു തൊട്ടടുത്തുള്ള മാല്‍ബീക്ക് മെട്രോ സ്‌റ്റേഷനിലുമായി മൂന്നു സ്‌ഫോടനങ്ങളാണുണ്ടായത്.

Share this news

Leave a Reply

%d bloggers like this: