പുരാതന നഗരം സിറിയാ തിരിച്ചു പിടിച്ചു, 5 വര്‍ഷം എടുക്കും പഴയ നിലയില്‍ എത്താന്‍

 

ഡബ്ലിന്‍: ഇസ്ലാമിക് സ്റ്റേറ്റിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് റഷ്യന്‍ സഹായത്തോടെ സിറിയന്‍ സേന പുരാതന നഗരമായ പാലിമിറ തിരികെ പിടിച്ചെടുത്തു.

ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ അടുത്ത 5 വര്‍ഷം കൊണ്ട് പഴയ നിലയില്‍ ഈ അതി പുരാതന നഗരത്തെ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറിയന്‍ അധികൃതര്‍. ഇതിനോടകം തന്നെ രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്.യുനസ്‌കോയുടെ ലോക പൈതൃക സ്വത്തായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ഇത് .ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശം ഇരുന്ന ഇവിടം ഒരു വര്‍ഷം കൊണ്ട് ജിഹാദികള്‍ നശിപ്പിക്കുകയും താറുമാറാക്കുകയും ചെയ്തിരുന്നു. ഏതാണ് 70000 ത്തില്‍ അധികം ആളുകള്‍ അധിവസിച്ചിരുന്ന നഗരം ആയിരുന്നു ഇവിടം.ജിഹാദികള്‍ പൂര്‍ണ്ണമായും നഗരത്തെ തച്ചു തകര്‍ത്തിട്ടുണ്ടാവും എന്ന് പ്രതീക്ഷിച്ച അധികൃതര്‍ സന്തോഷത്തിലാണ്, പ്ര്കൃതിയും അടിസ്ഥാനങ്ങളും ഇപ്പോഴും അധികം കേടുപാട് കൂടാതെ നിലനില്‍ക്കുന്നുണ്ടത്രേ.

https://www.youtube.com/watch?v=JEYX_CbwAD8

400 ഓളം ജിഹാദികളെങ്കിലും ശക്തമായ യുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് കണക്കാക്കപ്പെടുമ്പോള്‍ സിറിയന്‍ ഭാഗത്ത് 188 പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.മരുഭൂമിയിലെ മുത്ത് എന്നറിയപ്പെട്ടിരുന്ന ഇവിടെ ഒരു വര്‍ഷം ഒന്നരലക്ഷം സന്ദര്‍ശകര്‍ വന്നിരുന്നതാണ്.ഈ നഗരം തിരികെ പിടിച്ചതിന2 സിറിയന്‍ പ്രസിഡന്റിനെ വ്‌ളാഡിമര്‍ പുടിന്‍ അഭിനന്ദിച്ചിരുന്നു.എന്നാല്‍ അമേരിക്കയും ബ്രിട്ടണും നിശബ്ദത പാലിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യന്‍ വ്യോമ സേന നഗരത്തിന്റെ ചുറ്റും ഉള്ള 18 ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളെ അക്രമിച്ച് തകര്‍ത്തിരുന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പുടുത്തി.

Share this news

Leave a Reply

%d bloggers like this: