കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ലൈ ഓവര്‍ തകര്‍ന്ന് 17 മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബാബാ ബസാറില്‍ നിര്‍മാണത്തിലിരുന്ന വിവേകാനന്ദ ഫ്‌ലൈ ഓവര്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. എഴുപത് പേരെ രക്ഷപ്പെടുത്തിയായി ഔദ്യോഗിക കണക്കുകള്‍ . അപകടം നടക്കുമ്പോള്‍ നൂറിലധികം തൊഴിലാളികള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഇപ്പോഴും ആളുകള്‍ പാലത്തിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപമുള്ള ഫ്‌ലൈ ഓവറാണ് തകര്‍ന്നുവീണത്. വിവേകാനന്ദ ഫ്‌ലൈ ഓവര്‍ പ്രോജക്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന്റെയും കേന്ദ്ര ഗലണ്മെന്റിന്റെയും കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 35 ശതമാനം നിര്‍മ്മാണ ചെലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തിന് കാരണം മുന്‍ ഗവണ്മെന്റാണെന്ന് മമത ആരോപിച്ചു. അപകടത്തില്‍ പെട്ട എല്ലാവര്‍ക്കും സര്‍ക്കാര്‍ സ്വകാര്യആസ്പത്രി വ്യത്യാസമില്ലാതെ സൗജന്യ ചികിത്സ നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.

-എജെ-

Share this news

Leave a Reply

%d bloggers like this: