അയര്‍ലന്‍ഡ് മലയാളികള്‍ ഉറ്റു നോക്കുന്നു, ബെന്നി ചേട്ടന്‍ സ്ഥാനാര്‍ത്ഥി ആകുമോ?

 

ഡബ്ലിന്‍: കേരളത്തിലെ തിരഞ്ഞെടുപ്പില്‍ അയര്‍ലന്‍ഡിലെ മലയാളികള്‍ ഉറ്റു നോക്കുന്ന പ്രധാന കാര്യം തങ്ങളുടെ പ്രിയപ്പെട്ട ബെന്നിചേട്ടന്‍ എന്ന ബെന്നി മൂഞ്ഞേലി അങ്കമാലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതാണ്.

നൂറ് കണക്കിന് നഴ്‌സുമാരെ അയര്‍ലന്‍ഡില്‍എത്താനായി സഹായിച്ച ആദ്യകാലത്തെ അയര്‍ലന്‍ഡ് മലയാളി എന്ന നിലയിലും, ഒരോ അങ്കമാലിക്കാരനും പ്രിയപ്പെട്ട നഗരസഭാ ചെയര്‍മാന്‍ എന്ന നിലയിലും ഇവിടുത്തെ മലയാളികള്‍ക്ക് പ്രിയപ്പെട്ട സുഹൃത്താണ് ബെന്നി ചേട്ടന്‍. 1000 ല്‍ അധികം അങ്കമാലി കുടുംബങ്ങള്‍ക്ക് അയര്‍ലന്‍ഡിലേയ്ക്കുള്ള വഴികാട്ടിയായിരുന്ന അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തിലേയ്ക്ക് മടങ്ങിയതും സജീവ ജനതാദള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതും. തുടര്‍ന്നാണ് അദ്ദേഹം അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയതും അങ്കമാലി മലയാളികളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗം ആയതും.

അങ്കമാലിയിലെ പൊതു ജീവിതത്തിനിടയിലും അയര്‍ലണ്ടിലെ മലയാളി സമൂഹവുമായി നിരന്തര ബന്ധം പുലര്‍ത്തുന്ന ബെന്നി മൂഞ്ഞേലി നെടുംബാശേരി അസ്സോസിയേഷന്‍സ്ഥാപക പ്രവര്‍ത്തകരിലെ പ്രമുഖനാണ്.

കഴിഞ്ഞ ദിവസം നടന്ന ജനതാദള്‍ ജില്ലാ യോഗത്തില്‍ ബെന്നി മൂഞ്ഞേലിയെ പിന്തുണയ്ക്കുന്നവര്‍ക്കായിരുന്നു ഭൂരിപക്ഷം എന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ശുപാര്‍ശകള്‍ കേന്ദ്ര നേതൃത്വം അംഗീകരിക്കേണ്ടതും നിലവില്‍ അവകാശവാദം ഉയര്‍ത്തുന്നവരുടെ പിന്തുണ കൂടി ലഭിച്ചാല്‍ അയര്‍ലന്‍ഡ് മലയാളികള്‍ക്കിടയില്‍ നിന്ന് ഒരു പക്ഷേ കേരളാ നിയമസഭയില്‍ ഒരാള്‍ ഉണ്ടാവും, ഒരു പക്ഷേ മന്ത്രിയും.

നിലവിലെ എം എല്‍ എ ജോസ് തെറ്റയില്‍ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജനപിന്തുണനഷ്ടമായെന്ന കണക്ക് കൂട്ടല്‍ കറകളഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനം മുതല്‍ കൂട്ടായ ബെന്നി ചേട്ടന് നേട്ടമാകാനും സാധ്യതയുണ്ട്.

Share this news

Leave a Reply

%d bloggers like this: