എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനു മുന്നില്‍ വിജയ് മല്യ ഹാജരാകില്ല

ന്യൂ ഡല്‍ഹി: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിജയ് മല്യ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുമ്പില്‍ ഇന്നു ഹാജരാകില്ല. മൂന്നാമത്തെ സമന്‍സിനും മല്യ മറുപടി നല്‍കിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ മാസം 18നും ഈ മാസം രണ്ടിനും ഹാജരാകണമെന്നാവശ്യപ്പെട്ട് രണ്ടുതവണ സമന്‍സ് അയച്ചിരുന്നെങ്കിലും മല്യ സമയം നീട്ടി ചോദിച്ചിരുന്നു. അവസാനത്തെ സമന്‍സിനു മറുപടി നല്‍കാതിരുന്നതോടെ കള്ളപ്പണംവെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും പാസ്‌പോര്‍ട് കണ്ടുകെട്ടാനുമുള്ള നടപടികള്‍ക്കായി ഡയറക്ടറേറ്റ്, കോടതിയെ സമീപിക്കും. വിവിധ ബാങ്കുകളില്‍നിന്ന് വാങ്ങിയ വായ്പയും പലിശയും അടക്കം 9,091 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെതിരെ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം രണ്ടിന് വിജയ് മല്യ രാജ്യം വിട്ടത്.

-എജെ-

Share this news

Leave a Reply

%d bloggers like this: