മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മൂന്നാര്‍: മൂന്നാര്‍ അനധികൃത കൈയേറ്റ കേസില്‍ ഹൈകോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റിസോര്‍ട്ടുകള്‍ ഒഴിപ്പിച്ചത് നിയമവിരുദ്ധമായിരുന്നെന്ന വിധി റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഒഴിപ്പിക്കല്‍ നിയമ വിരുദ്ധമാണെന്നും നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇതുമായി മുന്നോട്ട് പോയതെന്നും ഹോട്ടലുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.
2007ല്‍ വിഎസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാറിലെ അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഒഴിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്.

കെ സുരേഷ്‌കുമാര്‍, രാജുനാരായണ സ്വാമി, ഋഷിരാജ് സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. പിന്നീട് സ്വന്തം പാര്‍ട്ടി തന്നെ കൈയേറ്റത്തിനെതിരെ രംഗത്ത് വന്നതോടെ മൂന്നാര്‍ ദൗത്യത്തില്‍ നിന്നും വിഎസ് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതനായി.

Share this news

Leave a Reply

%d bloggers like this: