തൃശൂര്‍ പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം

തൃശൂര്‍: പൂരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ കുപ്പിയേറും ചെരിപ്പേറും. കുടമാറ്റം കഴിഞ്ഞയുടന്‍ തെക്കേഗോപുരനടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സ്ഥാപിച്ച പ്രത്യേക സ്റ്റാന്‍ഡിനു മുകളിലേക്ക് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു ചിലര്‍ ചെരുപ്പും കല്ലും കുപ്പികളുമെല്ലാം വലിച്ചെറിയുകയായിരുന്നു.

ഈസമയം സ്റ്റാന്‍ഡിലുണ്ടായിരുന്ന ദേശീയ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിനിധികള്‍ പോലീസെത്തിയ ശേഷമാണ് താഴെയിറങ്ങിയത്. ആന എഴുന്നള്ളിപ്പിനും കരിമരുന്നു പ്രയോഗത്തിനുമെതിരെ ചില ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രകോ പിതരായവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: