ലീലയുടെ വ്യാജപതിപ്പുകള്‍ ഓണ്‍ലൈനില്‍: നിയമ നടപടിക്കൊരുങ്ങി സംവിധായകന്‍

ലോകമെങ്ങും ഓണ്‍ലൈനായി റിലീസ് ചെയ്ത രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ലീലയുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് തന്നെയാണ് ടോറന്റ്, ഫേസ്ബുക്ക് എന്നിവിടങ്ങളിലൂടെ പ്രചരിക്കുന്നത്. ഏപ്രില്‍ 22നാണ് ചിത്രം റീലീസായത്.

13,000ല്‍ അധികം പേര്‍ ഇതുവരെ ഇന്‍ര്‍നെറ്റിലൂടെ വ്യാജപ്രിന്റ് കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് ഏതാനും ടോറന്റ് വെബ്സൈറ്റുകളിലും ചില ഫേസ്ബുക്ക് പേജുകളിലും ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയത്. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതായി സംവിധായകന്‍ രഞ്ജിത് പറഞ്ഞു. എവിടെ നിന്നാണ് വ്യാജപ്രിന്റ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. ചിത്രത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതിനു പിന്നിലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉണ്ണി ആര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: