മാര്‍ച്ചില്‍ പ്രോപ്പര്‍ട്ടി വിലിയല്‍ നേരിയ വര്‍ധന….

ഡബ്ലിന്‍: മാര്‍ച്ചില്‍ പ്രോപ്പര്‍ട്ടി വിലയില്‍ നേരിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ വില വര്‍ധനയുടെ വേഗത കുറഞ്ഞിട്ടുണ്ട്. ഡബ്ലിന് പുറത്ത് വില ഇടിഞ്ഞിട്ടുണ്ട്. ഭവന വിപണിയിലെ തിരിച്ച് വരവ് വന്‍ കുതിപ്പില്‍ നിന്ന് താഴേയ്ക്ക് വരുന്നതാണ് കാണുന്നത്. കഴിഞ്ഞ മാസത്തെ വര്‍ധന 0.3 ശതമാനം ആണ്.

വാര്‍ഷികമായി നേക്കിയാല്‍ 7.4 ശതമാനം ആണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വില മാറ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഡബ്ലിനില്‍ 0.9 ശതമാനം ആണ് വില വര്‍ധന പ്രകടമായിരുന്നത്. വാര്‍ഷികമായി 3.9 ശതമാനം വര്‍ധന പ്രകടമാണ്. ഡബ്ലിന് പുറത്ത് വിലയിടിഞ്ഞിരിക്കുന്ന മുന്‍മാസത്തെ അപേക്ഷിച്ച് 0.2 ശതമാനമാണെങ്കിലും 2015മാര്‍ച്ചിനെ അപേക്ഷിച്ച് 10.5 ശതമാനം വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം വിലയിലെ വര്‍ധന 5 ശതമാനം ആകുമെന്നാണ് വിദഗദ്ധരുടെ പ്രതീക്ഷ. 15000 യൂറോ വരെ വര്‍ധിച്ച് വില 221,000 ലേക്കെത്തിയിട്ടുണ്ട്. ഡബ്ലിനില്‍ €11,000 ആണ് വര്‍ധന. ഇതോടെ ശരാശരി വില 288,000 യൂറോ ആണ്. ഡബ്ലിന് പുറത്ത് വാര്‍ഷികമായി €18,000 വര്‍ധനയുണ്ട്. പ്രോപ്പര്‍ട്ടി വിലയാകട്ടെ ഇതോടെ €184,000ലേക്കെത്തുകയും ചെയ്തു. ഡബ്ലിനിലെ വീട് വിലയിലെ വര്‍ധന 1.2 ശതമാനം ആണ് മുന്‍മാസത്തെ അപേക്ഷിച്ച്. വാര്‍ഷിക വര്‍ധന ഭവനങ്ങളുടെ കാര്യത്തില്‍ 4.1 ശതമാനവുമാണ്.

അപ്പാര്‍ട്മെന്‍റ് വിലയില്‍ വാര്‍ഷിക വര‍്ധന 1.6 ശതമാനവും പ്രകടമാണിവിടെ. സെന്ട്രല്‍ ബാങ്കിന്‍റെ വായ്പാ നിയന്ത്രണം വില വര്‍ധനവിന്‍റെ തോത് കുറയ്ക്കാന്‍ സഹായിച്ചുണ്ട്. ഇതിനിടെ ഭവന പ്രതിസന്ധിക്ക് പരിഹാരമാര്‍ഗങ്ങളില്ലാതെ പോകുകയാണ് പുതിയതായി സര്‍ക്കാര്‍ വരാത്തതും ഇക്കാര്യത്തില്‍ ഇടപെടല്‍ വൈകിപ്പിക്കുന്നുണ്ട്. ആവശ്യത്തിന് താമസ സൗകര്യം ലഭ്യമല്ലാത്തത് ഇനിയും വില കൂട്ടുന്നതിന് വഴിവെയ്ക്കും. ഗുണനിലവരാമുള്ള കൂടുതല്‍ താമസ സൗകര്യങ്ങള്‍നിര്‍മ്മിക്കാതെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകില്ലെന്ന് പാര‍്‍ലമെന്‍റിന‍്റെ പുതിയ ഹൗസിങ്ആന്‍റ് ഹോംലെസ് കമ്മിറ്റിയില്‍ ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്. ടാക്സ് ക്രെഡിറ്റ് സഹായങ്ങളും കൂടുതല്‍ കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെടേണ്ടത് ആവശ്യമാണ്.

എസ്

Share this news

Leave a Reply

%d bloggers like this: