ജനന നിരക്കും വിവാഹ ബന്ധങ്ങളിലെ ദൃഢതയും കൂടുതല് അയര്‍ലന്‍ഡിലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  യൂറോപില്‍ ഏറ്റവും കൂടുതല്‍ ജനന നിരക്കും ഐറിഷുകാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ദീര്‍ഘമായ വിവാഹ ബന്ധങ്ങളും അയര്‍ലന്‍ഡിലാണ്. മറ്റൊരു പ്രത്യേകത ആഴ്ച്ചകളില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘമായിട്ടുള്ളതാണ്.  ആരോഗ്യം, സാമ്പത്തികം, സാമൂഹം,  പരിസ്ഥിതി,  വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തില്‍ എങ്ങനെയാണ് രാജ്യം ഇയുവിലെ മറ്റ് രാജ്യങ്ങളെ മികച്ച് നില്‍ക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് കണക്കുകള്‍.

2003ല്‍ 2.6 ആയിരുന്നു  ഫെര്‍ട്ടിലിറ്റി നിരക്ക് 2013ല്‍ ഇത് 1.96 ആയി കുറയുകയും ചെയ്തിട്ടുണ്ട്.  അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുണ്ടായത് സാമ്പത്തിക മാന്ദ്യകാലത്താണെന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. 81,900  പേരാണ് 2014ല്‍ രാജ്യം വിട്ട് പോയതെങ്ക‌ിലും  മൂന്നാമത്തെ ഏറ്റവും കൂടിയ ജനസംഖ്യാ വളര്‍ച്ചയുള്ള   അയര്‍ലന്‍ഡ്.  കഴിഞ്ഞ പത്ത് വര്‍ഷമായി കാണപ്പെടുന്ന കണക്കാണിത്.

സിഎസ്ഒയുടെ കണക്ക് പ്രകാരം ജീവിത ചെലവ് കൂടുതലുള്ള നാലാമത്തെ രാജ്യവുമാണ് അയര്‍ലന്‍ഡ്. ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ ലാന്‍ഡ് എന്നിവരാണ് ജീവിത ചെലവില്‍ അയര്‍ലന്‍ഡില്‍ മുന്നില്‍.  അയര്‍ലന്‍ഡില്‍   സാധന സേവന വില  22.3 ശതമാനമാണ്. ഇതാകട്ടെ  യൂറോപ്യന്‍ ശരാശരിക്കും മുകളിലാണ്.  സാമ്പത്തിക പ്രതിസന്ധിയും ജീവിത ചെലവും അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും അയര്‍ലന്‍ഡ്  ദാരിദ്ര്യത്തിലേക്ക്  പോകാന്‍ സാധ്യതയുള്ളവരുടെ നിരക്കിന്‍റെ കാര്യത്തില്‍  യൂറോപ്യന്‍ ശരാശരിക്കും താഴെയാണ്. യൂറോപ്യന്‍ ശരാശരി 16.6 ശതമാനം ആയിരുന്ന 2013ല്‍ അയര്‍ലന്‍ഡിലെ നിരക്ക് 14.1 ശതമാനം ആയിരുന്നു. വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തതിന്‍റെ നിരക്ക് 1,000ല്‍ 0.6 ശതമാനം ആണ്.

എസ്

Share this news

Leave a Reply

%d bloggers like this: