ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട സോഷ്യന്‍ മീഡിയയില്‍ പ്രതിഷേധം ശക്തം; #JusticeForJisha# കേരളമാകെ പടരുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥി ജിഷമോള്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി നടപ്പാക്കണമെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി നിര്‍ഭയ സംഭവത്തോട് സാമ്യമുള്ള സംഭവത്തില്‍ നടുക്കവും രോഷവും പ്രതിഷേധവും രംഗപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

#JusticeForJisha# എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിക്കുന്നു. ജിഷമോള്‍ കൊല്ലപ്പെട്ടിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതെ ഇരുട്ടില്‍തപ്പുന്ന പൊലീസിനെതിരെയും പ്രതിഷേധം തിരിഞ്ഞിട്ടുണ്ട്. നാടിനെ നടുക്കിയ സംഭവത്തിന് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതിയും ഉയരുന്നു. സംസ്ഥാനത്തെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചിലരുടെ പോസ്റ്റുകളില്‍ നിറയുന്നു. ജിഷയുടെ കൊലപാതകത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള മാര്‍ഗമായി കാണരുതെന്ന അഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയയിലുണ്ട്.

Share this news

Leave a Reply

%d bloggers like this: