ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

പെരുമ്പാവൂര്‍: ജിഷമോളുടെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ജനതയുടെ മനസാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. കേസ് മധ്യ മേഖല ഐജി അന്വേഷിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറ വട്ടോളിപ്പടി കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(29)യെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ട്. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു. ചുരിദാറിന്റെ ടോപ്പ് മാത്രമേ ശരീരത്തില്‍ ഉണ്ടായിരുന്നുള്ളൂ.

Share this news

Leave a Reply

%d bloggers like this: