പാകിസ്താനിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് സെയ്ദ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രങ്ങളെ പിന്തുണച്ച് നിരോധിത തീവ്രവാദ സംഘടനയായ ജമായത്ത് ഉദാവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സെയ്ദ്. പാകിസ്താനിലെ ക്ഷേത്രങ്ങളും ഇസ്ലാം ഇതര വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളും തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് പറഞ്ഞു.

ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഹഫീസ് സെയ്ദ് പറഞ്ഞു. തിങ്കളാഴ്ച സിന്ധ് പ്രവിശ്യയിലെ മാട്ട്‌ലി നഗരത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹഫീസ് സെയ്ദ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താറിലെ സിന്ധ് പ്രവിശ്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവും ഹഫീസ് സെയ്ദ് നിഷേധിച്ചു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: