ഐ.എസ്.ഐ ഇന്ത്യന്‍ സേനാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ഇന്ത്യന്‍ സേനാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഗെയിമുകള്‍ ,മ്യൂസിക് ആപ്‌സ് തുടങ്ങിയ ആപ്ലിക്കേഷനുകളായ ടോപ് ഗണ്‍, വി.ഡി ജങ്കി തുടങ്ങിയവയിലെ വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. മുന്‍ സൈനികര്‍ക്ക് ജോലി വാഗ്ദാനവും സാമ്പത്തിക സഹായവും നല്‍കി പാകിസ്താന് വേണ്ടി ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.
201316 കാലയളവില്‍ ചാരവൃത്തിയുടെ പേരില്‍ ഏഴോളം സൈനികര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് ഫോണുകളില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിനെതിരെ സേനാ വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: