ദ്രോഗഡയില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 8 ഞായറാഴ്ച

ദ്രോഗഡ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 8 ഞായറാഴ്ച റവ.ഫാ.അനിഷ് എസ് സാമിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 9 മണിക്ക് നമസ്‌കാരൗം 9:30 ന് വി.കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീര്‍വ്വാദം, നേര്‍ച്ച സദ്യ എന്നിവ ഓര്‍മ്മത്തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.

പെരുന്നാള്‍ ശുശ്രൂഷകളിലും, വി.കുര്‍ബാനയിലും നേര്‍ച്ചകാഴ്ചകളോടെ പങ്ക് കൊള്ളുവാന്‍ എല്ലാ ദൈവവിശ്വാസികളേയും ക്ഷണിക്കുന്നതായി റവ.ഫാ.ടി.ജോര്‍ജ്ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
എബ്രാഹം ഉതുപ്പ് 0874167883
ബെന്നി ചെമ്മനം 0876975158

Share this news

Leave a Reply

%d bloggers like this: