കാനഡ: കാട്ടുതീയില്‍ വലിയ നാശനഷ്ടം

മോണ്‍ട്രിയോള്‍: കാനഡയിലെ പെട്രോളിയം നിക്ഷേപമേഖലയില്‍ പടര്‍ന്ന കാട്ടുതീ എട്ടു മടങ്ങ് പ്രദേശത്തേക്കു വ്യാപിച്ചു. ഏകദേശം 850 ചതുരശ്ര കിലോമീറ്ററിലേക്കാണു തീ പടര്‍ന്നത്. ആളപായമില്ല. എന്നാല്‍, ആയിരക്കണക്കിനു കെട്ടിടങ്ങള്‍ ചാമ്പലായി.

ആല്‍ബര്‍ട്ട സംസ്ഥാനത്തെ ഫോര്‍ട്ട് മക്മറേ എന്ന പട്ടണത്തിലെ 88000 ജനങ്ങളെയും വേറേ സ്ഥലങ്ങളിലേക്കു മാറ്റി. 8000 പേരെ വിമാനത്തില്‍ കൊണ്ടുപോയി. പ്രാന്തപ്രദേശങ്ങളിലെ പതിനായിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. പെട്രോളിയം നിറഞ്ഞ മണല്‍ക്കാടുകളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ കാല്‍ലക്ഷത്തോളം പേര്‍ രക്ഷാസംവിധാനം കാത്തുകഴിയുന്നുണ്ട്. 145 ഹെലികോപ്റ്ററുകളും 1100 ഫയര്‍ എന്‍ജിനുകളും പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ല. അമ്പതിലേറെ സ്ഥലങ്ങളിലാണു തീ പിടിച്ചു പടരുന്നത്.

വീടൊഴിഞ്ഞുപോയവര്‍ തിരിച്ചുപോകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണു സൂചന.

Share this news

Leave a Reply

%d bloggers like this: