കള്ളപ്പണ നിക്ഷേപം സഹകരണ ബാങ്കുകളെ മറയാക്കി

കൊച്ചി: കള്ളപ്പണ നിക്ഷേപത്തിനായി അഡ്വ. വിനോദ് കുമാര്‍ കുട്ടപ്പന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിനോദ് കുമാര്‍ കുട്ടപ്പന്‍ 15 കോടിയുടെ സ്ഥിരനിക്ഷേപം നടത്തിയത് സംസ്ഥാനമെമ്പാടുമുള്ള 10 സഹകരണ ബാങ്കുകളിലാണെന്ന് രേഖകള്‍ ആദായനികുതി

വകുപ്പിന് ലഭിച്ചു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നും വിവരങ്ങള്‍. അതേസമയം, കള്ളപ്പണ ഇടപാടുകളുടെ പേരില്‍ വ്യവസായി മഠത്തില്‍ രഘുവിനോട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

ഗായിക റിമി ടോമി അടക്കം നാലുപേരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ അഞ്ചിന് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. റെയ്ഡില്‍ അധികൃതര്‍ കോടികളുടെ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയിരുന്നു. റിമി ടോമിയുടെ പണം ഇടപാട് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി അധികൃതര്‍ സീല്‍ ചെയ്തിരിക്കുകയാണ്. ഗായികയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം തുടരുമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായി മഠത്തില്‍രഘു, പ്രവാസി വ്യവസായി ജോണ്‍ കുരുവിള, അഡ്വ. വിനോദ് കുട്ടപ്പന്‍ എന്നിവര്‍ കോടികളുടെ കള്ളപ്പണം കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: