എച്ച്.എസ്.ഇ ഇനി ഹെല്‍ത്ത് കമ്മീഷന്‍

ഡബ്ലിന്‍: ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവിനെ (എച്ച്.എസ്.ഇ) പൊളിച്ചെഴുതാനൊരുങ്ങി സര്‍ക്കാര്‍. ഇനി മുതല്‍ എച്ച്.എസ്.ഇ ഹെല്‍ത്ത് കമ്മീഷന്‍ എന്ന് അറിയപ്പെടും. പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ നിയമപ്രകാരം അംഗീകാരം നല്‍കിയിട്ടുള്ള ട്രസ്റ്റുകള്‍ക്കായിരിക്കും ആശുപത്രികളുടെ നിയന്ത്രണം. സ്റ്റാഫ് റിക്രൂട്ട്‌മെന്റ്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവയെല്ലാം ട്രസ്റ്റിന് കീഴില്‍ വരും. വെയ്റ്റിംഗ് ടൈമിന് വേണ്ടിയുള്ള ആന്വല്‍ പെര്‍ഫോമന്‍സ് ടാര്‍ഗറ്റും, ഔട്ട് പേഷ്യന്റ്‌സ്, അടിയന്തര വിഭാഗം ഹാജര്‍ നിലയുമെല്ലാം ഇനി മുതല്‍ പുതിയ ആക്ടിവിറ്റി- ബേസ്ഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ടിരിക്കും.

ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ കാത്തിരിക്കുന്നത് കുറയ്ക്കുന്നതിനായി 50 യൂറോ പ്രത്യേക ഫണ്ട് അനുവദിക്കും. ഫിനഗെലും ഫിയന്ന ഫെയ്‌ലും അംഗീകരിച്ച നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ടായ 15 മില്യണ്‍ യൂറോ ഇതിലുള്‍പ്പെടും. 160 പേജ് പ്രോഗ്രാം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: