എഐബി സ്റ്റാന്‍ഡേര്‍ഡ് വാരിയബിള്‍ നിരക്ക് 0.25 ശതമാനം കുറച്ചു

 ഡബ്ലിന്‍: എഐബി സ്റ്റാന്‍ഡേര്‍ഡ് വാരിയബിള്‍ നിരക്ക് 0.25 ശതമാനം കുറച്ച് 3.4 ശതമാനത്തിലേക്ക് ആക്കന്നു.  സമാനമായ രീതിയില്‍ ഉള്ള നിരക്ക് കുറയ്ക്കല്‍  ലോണ്‍ടു വാല്യൂ മോര്‍ട്ഗേജുകള്‍ക്കും ഉണ്ടാകും.  വായ്പയുടെ വലിപ്പം അനുസരിച്ച് ആനുപാതികമായി നിരക്കില്‍ 3.1 ശതമാനം വരെ കുറവ് ലഭിക്കാം. നിലവില്‍ ഉള്ളതും പുതിയതുമായ ബാങ്ക് ഉപഭോക്താക്കള്‍ക്ക്പുതിയ നിരക്ക് ലഭിക്കുന്നതായിരിക്കും.

ഓണര്‍ ഒക്യുപൈയര്‍, ബൈടു ലെറ്റ് മോര്‍ട്ഗേജുകള്‍ക്കും നിരക്ക് ബാധകമാക്കുന്നുണ്ട്. ജൂലൈ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. മാറ്റ പ്രകാരം25 വര്‍ഷകാലാവധിയില്‍ രണ്ട് ലക്ഷം യൂറോയുടെ വായ്പയുള്ള ഓണര്‍ ഒക്യുപൈയര്‍ ഉപഭോക്താവിന് വാര്‍ഷികമായി 320 യൂറോ ചെലവ് ചുരുക്കാം.

18മാസത്തിനിടെ എഐബി നാലാമത്തെ തവണയാണ് നിരക്ക് കുറയ്ക്കുന്നത്.  വായ്പകളുടെ നിരക്കില്‍ ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് ബാങ്ക് പറയുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: