ബോബി ചെമ്മണ്ണൂര്‍ ഒളിക്യാമറയില്‍ ; വീഡിയോ

കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തീക തട്ടിപ്പുകളും ലൈംഗീക പീഡനങ്ങളും യെസ് ന്യുസ് ലൈവ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്ത് വിട്ടു. കോടികളുടെ സാമ്പത്തീക തട്ടിപ്പ് നടത്താന്‍ ചാരിറ്റിയുടെ മറവ് ദുരുപയോഗം ചെയ്യുകയാണെന്നും ചാരിറ്റിയുടെയും ജ്വല്ലറികളുടെ മറവിലും പീഡനങ്ങളുമാണെന്ന് തെളിയിക്കുന്ന രേഖകളാണ് വിവാരാവകാശ നിയമ പ്രകാരമാണ് യെസ് ന്യുസ് ലൈവിന് ലഭിച്ചിരിക്കുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത് . ചാരിറ്റിയുടെയും പൊതുപ്രവര്‍ത്തകന്റെയും മൂഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യാവസായിക്കെതിരെയുള്ള ഈ സീഡി പുറത്ത് വിടുന്നത് ബോബിയുടെ തട്ടിപ്പുകള്‍ വ്യക്തമാക്കുന്ന സംഭാഷണ ദൃശ്യങ്ങള്‍ ഇതില്‍ ഉളളത് കൊണ്ടാണെന്ന് യെസ് ന്യുസ് പറയുന്നു.

https://www.youtube.com/watch?v=gP9e1eO2njM

2.4.2015 മുതല്‍ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരത്തിന്റെ ഇടപെടല്‍ മൂലം ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളുടെ നിരവധി രേഖകള്‍ പുറത്തുവന്നെങ്കിലും ചെമ്മണ്ണൂരിന്റെ കോടികള്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കുകയായിരുന്നു. എണ്‍പ്പത്തേഴായിരം പേരില്‍ നിന്ന് മൂവായിരത്തിലേറെ കോടിയാണ് ബോബി ചെമ്മണ്ണൂര്‍ പിരിച്ചെടുത്തിരിക്കുന്നത് എന്ന് വാര്‍ത്തയില്‍ ആരോപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: