പാര്‍ലമെന്റിലെ ഹൗസിംഗ് കമ്മിറ്റി ഭവന പ്രതിസന്ധി പരിഹരിക്കാന്‍ വിദഗ്ധാഭിപ്രായം തേടുന്നു

ഡബ്ലിന്‍: പാര്‍ലമെന്റിലെ ഹൗസിംഗ് കമ്മിറ്റി ഭവന പ്രതിസന്ധിയെ പരിഹരിക്കാനായി വിദഗ്ധാഭിപ്രായം തേടുന്നു. ഹൈക്കോടതിയുടെ തലവന്‍മാരും മനുഷ്യാവകാശ വിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും. ഭവന പ്രതിസന്ധിക്ക് സര്‍ക്കാര്‍ എങ്ങനെ പരിഹാരം കാണണം എന്നതിനെക്കുറിച്ച് ക്രോസ് പാര്‍ട്ടി കമ്മിറ്റി ഒരുമാസം മുന്‍പു ഒരു റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.

ആറായിരത്തിലധികം പേര്‍ ഇപ്പോള്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ സെന്ററില്‍ കഴിയുന്നുണ്ട്. വര്‍ക്കേഴ്സ് പാര്‍ട്ടി കൊണ്ടുവന്ന പുതിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനോട് പ്രാദേശിക അധികാരികളില്‍ നിന്നും സോഷ്യല്‍ ഹൗസിംഗ് കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: