പാമോയില്‍കേസ്: ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി : പാമോയില്‍ കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതി. വിചാരണ മുന്നോട്ട് പോകട്ടെയെന്നും കോടതി വ്യക്തമാക്കി. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിരീക്ഷണം. ഹര്‍ജി കോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയിലാണെന്നു പറഞ്ഞത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പാമോയില്‍ ഇടപാടുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹര്‍ജി നല്‍കിയത്. ഇതാണ് തള്ളിയത്.

Share this news

Leave a Reply

%d bloggers like this: