ക്യാന്‍സര്‍ മരുന്നുകളുടെ വില 50ശതമാനത്തില്‍ അധികം വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(NPPA) 54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 54-55 ശതമാനം വരെ വില കുറച്ചു. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ മരുന്നുകളുടെയും ആന്റിബയോട്ടിക്കുകളുടെയും വില കുറച്ചിട്ടുണ്ട്. വില ഏകീകരണത്തിന്റെ ഭാഗമായാണ് സാധാരണ ഉപയോഗിക്കാറുള്ള മരുന്നുകളുടെ വില കുറച്ചതെന്ന് NPPA ചെയര്‍മാന്‍ ഭൂപീന്ദര്‍ സിംഗ് പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിര്‍മാതാക്കള്‍, വിതരണക്കാര്‍, റീട്ടൈല്‍ വില്‍പ്പനക്കാര്‍ എന്നിവരെല്ലാം പുതിയ വിലയനുസരിച്ചേ മരുന്നുകള്‍ വില്‍ക്കാവൂ.

വില നിയന്ത്രിക്കാനുള്ള 684-875 മരുന്നുകളുടെ പട്ടിക കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഏപ്രില്‍ 28ന് 54 മരുന്നുകളുടെ പുതുക്കിയ വിലപ്പട്ടിക പുറത്ത് വിട്ടിരുന്നു. 15 ദിവസത്തിനിടെ ഇത് രണ്ടാം വട്ടമാണ് മരുന്നുവില കുറയ്ക്കുന്നത്.

Share this news

Leave a Reply

%d bloggers like this: