പാര്‍ലമെന്റിനു മുന്നില്‍ യുവാവ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ മരത്തില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്നു രാവിലെയാണ് 39 കാരനായ രാംദ്യാല്‍ വെര്‍മ എന്ന ആളെ മരിച്ച നിലയില്‍ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ജീന്‍സും നീല ടിഷര്‍ട്ടും ആയിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.

മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ രാംദ്യാല്‍ തയാറാക്കിയ 30 പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും പോലീസ് പറഞ്ഞു. വാതുവയ്പ്പിലൂടെ കടക്കെണിയില്‍ അകപ്പെട്ടതാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share this news

Leave a Reply

%d bloggers like this: