മല്യക്കെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് 9,000 കോടി രൂപ ബാധ്യതയുണ്ടാക്കി രാജ്യം വിട്ട വ്യവസായി വിജയ് മല്യക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു. ലണ്ടനില്‍ അഭയം തേടിയിരിക്കുന്ന മല്യയെ വിട്ടുതരാന്‍ സാധിക്കില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം.

പാസ്പോര്‍ട്ടുമായി ലണ്ടനിലെത്തിയ മല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചതായി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. മല്യ ലണ്ടനിലേക്ക് കടന്നതിനു പിന്നാലെ ഇന്ത്യ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുംബൈയിലെ പ്രത്യേക കോടതി ജമ്യമില്ലാ അറസ്റ്റ് വാറണ്ട് മല്യയ്ക്കെതിരേ പുറപ്പെടുവിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: