ടെസ്കോയുടെ 70 സ്റ്റോറുകളിലെ സമരം മാറ്റിവെച്ചു

ഡബ്ലിന്‍: ടെസ്കോയുടെ 70 സ്റ്റോറുകളിലെ സമരം മാറ്റിവെച്ചു.  തിങ്കളാഴ്ച്ച തുടങ്ങാനിരുന്നതാണ് സമരം.   അടുത്ത ആഴ്ച്ച വര്‍ക്ക് പ്ലേസ് റിലേഷന്‍  കമ്മീഷനില്‍ ചര്‍ച്ചകള്‍ നടക്കുന്നതിന്‍റെ ഭാഗമായാണ് സമരം നിര്‍ത്തി വെച്ചിരിക്കുന്നത്.  ടെസ്കോ മാനേജ്മെന്‍റ്  നടപ്പാക്കിനിരുന്ന നടപടികള്‍ മാറ്റിവെയ്ക്കുകയും ചെയ്തു.

ടെസ്കോ നടപടികള്‍ 1996ന് മുമ്പ് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് തിരിച്ചടി നല്‍കുന്നതാണെന്ന് മാന്‍ഡേറ്റ് യൂണിയന്‍ ചൂണ്ടികാണിക്കുന്നുണ്ട്. 1996ന് മുമ്പുള്ള കരാറിലെ ജീവനക്കാര്‍ക്ക് 15-35 ശതമാനം വരെ വേതനം കുറയ്ക്കുക.  അധിക സമയ ജോലി നല്‍കുന്നത് ഒഴിവാക്കുക,  അവധി ദിവസങ്ങളില്‍ തൊഴിലെടുക്കുന്നതിന് നല്‍കുന്ന തുകകുറയ്ക്കുക, ബോണസില്‍ കുറവ് വരുത്തുക,  തുടങ്ങിയ നടപടികലാണ് ടെസ്കോ മാനേജ്മെന്‍റ് നടപ്പാക്കാന്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇത്കൂടാതെ സ്വയംപിരിഞ്ഞ് പോകുന്നതിനും അവസരം ഒരുക്കുന്നുണ്ട് 1996ന് മുമ്പുള്ള 70 ശതമാനം പേരും സ്വയംപിരിഞ്ഞ് പോകാന്‍ സമ്മതിച്ചതായാണ് ടെസ്കോ നേരത്തെ വ്യക്തമാക്കിയിരുന്നത്. 300 ജീവനക്കാരാണ് 1996 മുമ്പ് ജീവനക്കാരനായി ഉള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: