സിറ്റി ജെറ്റ് കോര്‍ക്കില്‍ നിന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള സേവനങ്ങള്‍ കുറയ്ക്കുന്നു

ഡബ്ലിന്‍:  സിറ്റി ജെറ്റ് കോര്‍ക്കില്‍ നിന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള സേവനങ്ങള്‍ കുറയ്ക്കുന്നു.  ഇതേ തുടര്‍ന്ന് കോര്‍ക്ക് എയര്‍പോര്‍ടും ബിസ്നസ് നേതൃത്വങ്ങളും നിരാശയിലാണ്. സിറ്റി ജെറ്റിന് ആവശ്യമായ വിധത്തില്‍ നേട്ടം ലഭിക്കുന്നില്ലെന്നാണ് സര്‍വീസ് കുറയ്ക്കാന്‍ തീരുമാനിച്ചതിന് കാരണമായി പറയുന്നത്.

സിറ്റി ജെറ്റ് ചീഫ് എക്സിക്യൂട്ട് പാറ്റ് ബിര്‍നെ  ആഴ്ച്ചയില്‍ പതിനെട്ട് സര്‍വീസുകള്‍ക്കുള്ള ആവശ്യക്കാര്‍   മതിയായ നിരക്കിലല്ലെന്ന് വ്യക്തമാക്കുന്നു.  എയര്‍പോര്‍ട് മാനേജിങ് ഡയറ്കടര്‍ എയര്‍ലൈനുകള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് റൂട്ടുകള്‍സംബന്ധിച്ച് തീരുമാനം എടുക്കാവുന്നതാണ്.   ലണ്ടന്‍ സിറ്റിയിലേക്കുള്ള സേവനത്തിന് ലാഭകരമാകാത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വളരെയേറെ ക്യാംപെയിന്‍ നടത്തിയിട്ടും ആളുകളെ ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കുറി എയര്‍പോര്‍ട് യാത്രികരുടെ എണ്ണം ഇവിടെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന് 8 ശതമാനം വരെയാണ്. ഡസല്‍ഫോര്‍ഡ്, കാര്‍ഡിഫ്, ലീഡ്സ്, ബ്രാഡ് ഫോര്‍ഡ്, സതാംപ്ടണ്‍ എന്നിവിടങ്ങളിലേക്ക് കോര്‍ക്കില്‍ നിന്ന് പുതിയ റൂട്ടുകള്‍ ഉണ്ട്. ലണ്ടനിലേക്ക് 56  വിമാനങ്ങളാണ് ആഴ്ച്ചയില്‍ ഉള്ളത്. ഗാഡ് വിക്ക്, ഹീത്രൂ, സ്റ്റാന്‍സ്റ്റഡ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.

എസ്

Share this news

Leave a Reply

%d bloggers like this: