കുട്ടികളെ ലക്ഷ്യംവച്ച് മൊബൈല്‍ ആപ്പുമായി ഐഎസ്

ന്യൂയോര്‍ക്ക്: കുട്ടികളെ ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനയായ ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അമേരിക്കന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐഎസ് അനുകൂല വെബ്‌സൈറ്റാണ് ആപ്ലിക്കേഷനും പുറത്തുവിട്ടിരിക്കുന്നത്. മുമ്പും വിവിധ ആപ്ലിക്കേഷനുകളുമായി ഐഎസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതാദ്യമായാണ് കുട്ടികളെ ആകര്‍ഷിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ ഐഎസ് ഭീകരര്‍ പുറത്തുവിടുന്നത്.

ഗെയിംസ്, ഗാനങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. കുട്ടികളെ തങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് ഐഎസിന്റെ തന്ത്രം. ജി ഫോര്‍ ഗണ്‍, ടി ഫോര്‍ ടാങ്ക്, ആര്‍ ഫോര്‍ റോക്കറ്റ് തുടങ്ങിയ ബാലപാഠങ്ങളാണ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: