പോസ്റ്റ് ഓഫീസ് സംരക്ഷിക്കണമെന്ന ആവശ്യവുമായി പോസ്റ്റ് മാസ്റ്റര്‍മാര്‍ പുതിയ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു

ഡബ്ലിന്‍: പോസ്റ്റ് ഓഫീസ് സംരക്ഷിക്കണമെന്ന ആവശ്യവുമായി പോസ്റ്റ് മാസ്റ്റര്‍മാര്‍ പുതിയ സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. സാമൂഹ്യക്ഷേമ നിക്ഷേപങ്ങളെല്ലാം പോസ്റ്റ് ഓഫീസ് വഴിയാക്കണമെന്ന് മന്ത്രി ലിയോ വാരദേ്കറോട് ഇവര്‍ ആവശ്യപ്പെടും. ഐറിഷ് പോസ്റ്റ്മാസ്റ്റേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം.

അയര്‍ലന്‍ഡിലെ ഗ്രാമമേഖലകളെ സഹായിക്കുന്നതിനായി പോസ്റ്റ് ഓഫീസിന് സാധിക്കുമെന്ന് ജനറല്‍ സെക്രട്ടറി നെഡ് ഒ ഹാര പറഞ്ഞു. സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോസ്റ്റ് ഓഫീസില്‍ ഒരു വകുപ്പുണ്ടാക്കണമെന്നും ഇതിന്റെ സേവനങ്ങള്‍ക്കായി ഫണ്ടുകള്‍ കാശായോ ഇ-പെയ്മെന്റ് ആയോ പണമടക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളുടെ മുന്‍പന്തിയില്‍ പോസ്റ്റ് ഓഫീസുകള്‍ വേണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ സാമൂഹ്യസേവനത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയണം. അയര്‍ലന്‍ഡിലെ ഗ്രാമപ്രദേശങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ക്ക് സാമൂഹ്യ സേവനങ്ങള്‍ നിര്‍വഹിക്കുന്നതിനായി സോഷ്യല്‍ ഹബുകള്‍ ഒരുക്കണമെന്നും പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് നെഡ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: