ജെഎന്‍യു വിദ്യാര്‍ത്ഥി സമരത്തില്‍ കടന്നു കയറാന്‍ ഐഎസ് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഉണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ കാമ്പസില്‍ നുഴഞ്ഞു കയറാന്‍ ഐഎസ് ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ (ദേശീയ രഹസ്യാന്വേഷണ ഏജന്‍സി) റിപ്പോര്‍ട്ട്. ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരര്‍ ഇന്ത്യയിലെ തങ്ങളുടെ അനുഭാവികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാമ്പസിലെ പ്രക്ഷോഭകര്‍ക്കൊപ്പം നുഴഞ്ഞു കയറാനും വാഹനങ്ങള്‍ക്ക് തീയിടാനും നിര്‍ദേശം ലഭിച്ചതായി അറസ്റ്റിലായ ഐഎസ് അനുഭാവിയാണ് വെളിപ്പെടുത്തിയത്.

രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ഫെബ്രുവരി 19ന് ജയിലിലായ കനയ്യ കുമാറിന് പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രകടനം നടന്നിരുന്നു. അതിനുള്ളില്‍ നുഴഞ്ഞു കയറി വാഹനങ്ങള്‍ക്ക് തീയിടാനും പെട്രോള്‍ ബോംബ് എറിനാനും തനിക്ക് നിര്‍ദേശം ലഭിച്ചതായി ഐഎസ് പ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഹൂബ്ലി സ്വദേശിയായ 19-കാരന്‍ ആഷിഖ് അഹമ്മദാണ് വെളിപ്പെടുത്തിയത്. എന്‍ഐഎയുടെ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം അറിവായത്.

ഐഎസിന്റെ ഇന്ത്യന്‍ വിംഗ് റിക്രൂട്ടര്‍മാരായ ആഷിഖ് അഹമ്മദ് എന്ന രാജ, മുഹമ്മദ് അബ്ദുള്‍ അഹമ്മദ്, മുഹമ്മദ് അഫ്സല്‍ എന്നിവരെ ചോദ്യം ചെയ്യവെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

Share this news

Leave a Reply

%d bloggers like this: