കേരളം വിധിയെഴുതി; 74 ശതമാനം പോളിംഗ്

 

തിരുവനന്തപുരം: കേരളം ഇന്ന് വിധിയെഴുതി. സോളാര്‍ മുതല്‍ സോമാലിയ വരെ പ്രചാരണ വിഷയമായ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. പോളിങ് സമയം അവസാനിച്ച ആറ് മണിവരെ പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 74 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിച്ചിട്ടില്ല. ആറുമണിവരെ ബൂത്തിലെത്തിയവര്‍ കൂടെ വോട്ടു ചെയ്യുമ്പോള്‍ അന്തിമ പോളിങ് ശതമാനം വര്‍ദ്ധിക്കും.

തിരുനന്തപുരം 70.5 ശതമാനം, കൊല്ലം 72.2 ശതമാനം, പത്തനംതിട്ട 65 ശതമാനം, കോട്ടയം 74.2 ശതമാനം, ആലപ്പുഴ 75.7 ശതമാനം, ഇടുക്കി 69 ശതമാനം, എറണാകുളം 74.4 ശതമാനം, തൃശൂര്‍ 74.5 ശതമാനം, പാലക്കാട് 73.2 ശതമാനം, മലപ്പുറം 70.2 ശതമാനം, കോഴിക്കോട് 75.5 ശതമാനം, വയനാട് 72.7 ശതമാനം, കണ്ണൂര്‍ 75.5 ശതമാനം, കാസര്‍ഗോഡ് 72 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.

കാലത്ത് പെയ്ത മഴ തിരുവന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പോളിങ് തുടക്കത്തില്‍ മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് ഉയര്‍ന്നു.
കേരളത്തില്‍ മൊത്തത്തില്‍ വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കനത്ത പോളിങ് നടന്നത്. വൈകുന്നേരത്തോടെ പോളിങ് ത്വരിതഗതിയിലേക്ക് മാറി.

Share this news

Leave a Reply

%d bloggers like this: