കേരളത്തില്‍ ഇടതു തരംഗമെന്ന് എക്‌സിറ്റ് പോള്‍; ബംഗാളില്‍ മമത തന്നെ; അസമില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇടത് തരംഗമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, സീ വോട്ടര്‍, ഇന്ത്യാ ടിവി സര്‍വെകളാണ് ഇടതു പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ പ്രവചിച്ചത്. യുഡിഎഫ് 60ന് മുകളില്‍ എത്തില്ലെന്നാണ് സര്‍വെകള്‍ പറയുന്നത്.

സംസ്ഥാനത്ത് ഇടതു പക്ഷത്തിന് മുന്‍തൂക്കമെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ പുറത്തു വിട്ട ഫലങ്ങളില്‍ പ്രവചിക്കുന്നു. ഇടതു പക്ഷം 43 ശതമാനം വോട്ടുകള്‍ നേടും, യുഡിഎഫിന് 35 ശതമാനം വോട്ടുകള്‍ നേടും, കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ 10 ശതമാനം വോട്ടുകള്‍ കിട്ടിയ ബിജെപിക്ക് 9 ശതമാനം വോട്ട് കിട്ടുമെന്നും പറയുന്നു. 49 ശതമാനം ആളുകളും ഭരണമാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് സര്‍വ്വേ പറയുന്നു. 90 മുതല്‍ 100 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. സി വോട്ടര്‍ സര്‍വ്വെ പ്രകാരം 167 സീറ്റ് നേടുമെന്നാണ് പ്രവചനം. 90 മുതല്‍ 100 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് സിഎന്‍എന്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന് അട്ടിമറി ജയമെന്ന് ന്യൂസ് നേഷന്‍ എക്‌സി പോള്‍. ഡിഎംകെകോണ്‍ഗ്രസ് സഖ്യം 114 മുതല്‍ 118 സീറ്റ് വരെ നേടും. ജയലളിതയുടെ എഡിഎംകെ 95 മുതല്‍ 99 സീറ്റ് വരെ നേടും. ബിജെപി നാല് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ ടൈംസ് നൗ സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ അനുസരിച്ച് ബിജെപിക്ക് 57 സീറ്റുകളും കോണ്‍ഗ്രസിന് 41 സീറ്റുകളും ലഭിക്കും. എഐയുഡിഎഫിന് 18 മറ്റു പാര്‍ട്ടികള്‍ 10 സീറ്റുകളും ലഭിക്കും.

Share this news

Leave a Reply

%d bloggers like this: