ഇതുവരെ 74 ശതമാനത്തിനടുത്ത്പോളിങ്

തിരുവനന്തപുരം: 74 ശതമാനത്തിലധികം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടിംഗ് സമയം അവസാനിച്ചിട്ടും പലയിടത്തും നീണ്ട ക്യൂവാണ് കാണാന്‍ സാധിക്കുന്നത്. വടക്കന്‍ ജില്ലകളിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. അതുപോലെ തെക്കന്‍ ജില്ലകളിലെ മിക്ക ഇടങ്ങളിലും അവസാനഘട്ടത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ആദ്യഘട്ടത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോളിംഗ് നില കുറവായിരുന്നുവെങ്കില്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് ഗ്രാമപ്രദേശങ്ങളിലായിരുന്നു. പ്രായാധിക്യം മറികടന്ന് നിരവധിയാളുകള്‍ അവസാനഘട്ടത്തില്‍ പോളിംഗ് ബുത്തിലേക്ക് എ്ത്തി.

തുടക്കത്തില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും മഴപെയ്തത് വോട്ടിംഗിനെ ചെറിയ രീതിയില്‍ ബാധിച്ചു. മധ്യകേരളത്തില്‍ സാമാന്യം കടുത്ത പോളിംഗാണ് ഉച്ച വരെയുള്ള സമയത്ത് അനുഭവപ്പെടുന്നത്. ഇടുക്കി ഒഴികെ മറ്റു ജില്ലകളിലും പോളിംഗ് ശതമാനം ഉയര്‍ന്ന നിലയിലാണ്. കനത്ത മഴയെ അവഗണിച്ചാണ് മധ്യ കേരളത്തില്‍ ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തുന്നത്.

വോട്ടിംഗിന്റെ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് മലബാറിലായിരുന്നു. കോഴിക്കോടും കണ്ണൂരും മികച്ച പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മന്ദഗതിയിലായിരുന്ന വയനാട്ടില്‍ പിന്നീട് പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളില്ലെലാം വളരെ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: