വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന്‍ നോക്കിയെന്ന് പരാതി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന്‍ എത്തിനോക്കിയെന്ന് പരാതി. യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

രാവിലെ തന്റെ മണ്ഡലമായ മലമ്പുഴയില്‍ പര്യടനം നടത്തിയ വി.എസ് ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ. സ്‌കൂളിലായിരുന്നു വി.എസിന് വോട്ട്. കുടുംബസമേതമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വി.എസിനൊപ്പം എത്തിയ ജി. സുധാകരനും മകന്‍ അരുണ്‍ കുമാറും വോട്ടിംഗ് മെഷീന്‍ വരെ വി.എസിനെ അനുഗമിച്ചു. ഇതാണ് യു.ഡി.എഫിന്റെ പരാതിയുടെ അടിസ്ഥാനം. സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: