ജീവിത സായാഹ്നത്തില്‍ ചേക്കേറാന്‍ Royal Roost നരിയങ്ങാനം

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ? മക്കള്‍ സമീപത്തില്ല, ശുശ്രൂഷിക്കാന്‍ ആരുമില്ല എന്ന ആശങ്കയുണ്ടോ? വിഷമിക്കേണ്ടാ, നരിയങ്ങാനം റോയല്‍ റൂസ്റ്റ് നിങ്ങള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുന്നു, സ്വാഗതം…സുസ്വാഗതം.

കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും അണു കുടുംബത്തിലേക്ക് മാറിയ നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്നത് സാധാരണമാണ്. ആധുനിക ജീവിത വ്യഗ്രതയില്‍ മക്കള്‍ക്ക് മാതാപിതാക്കന്മാരെ ശുശ്രൂഷിക്കാന്‍ സൗകര്യം കിട്ടുന്നില്ല. ചിലരുടെ മക്കള്‍ എല്ലാവരും വിദേശത്തായിരിക്കും. പലരും ജീവിത സായാഹ്നം ജനിച്ച നാട്ടില്‍ തന്നെ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. കാരണം എന്തുതന്നെ ആയാലും തികച്ചും ശാന്തമായി ഗ്രാമീണ അന്തരീക്ഷത്തില്‍ വിശ്രമജീവിതത്തിനുള്ള എല്ലാ സംവിധാനങ്ങളോടും കൂടി നരിയങ്ങാനം റോയല്‍ റൂസ്റ്റ് നിങ്ങളെ വരവേല്‍ക്കുന്നു. നഗരങ്ങളുടെ തിക്കിലും തിരക്കിലും നിന്ന് മാറി ശുദ്ധവായുവും ഹരിതഭംഗിയും ഒത്തൊരുമിക്കുന്ന കോട്ടയം ജില്ലയിലെ ഭൂവിഭാഗത്തില്‍പ്പെടുന്ന നരിയങ്ങാനം( കോട്ടയം 40Km, പാലാ 12Km, ഭരണങ്ങാനം 5Km, പൂഞ്ഞാര്‍ 10Km) സ്വൈര്യജീവിതത്തിന് അനുയോജ്യവും, ആരാധനാലയങ്ങള്‍ ആശുപത്രികള്‍ തുടങ്ങിയവയുടെ സാമീപ്യത്താല്‍ അനുഗ്രഹീതവുമാണ്. വിശ്രമത്തിനും വിനോദത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ടതെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

For more details contact :
Sebastian M Antony
Mookenthottam (H)
Narianganam ( P . O)
Kottayam (Dist)

Ph: 9447738049, 04822239049

www.theroyalroost.in

Share this news

Leave a Reply

%d bloggers like this: