മഴയിലും വോട്ട് രേഖപ്പെടുത്തി താരങ്ങള്‍

മഴയിലും പ്രതികൂല കാലാവസ്ഥയിലും നിരനിരയായി നിന്ന് വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്കിടയില്‍ സിനിമ രംഗത്തെ പ്രമുഖരും. മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും രാവിലെ തന്നെ പനമ്പിള്ളി നഗറിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇതുവരെ നടന്ന തെരഞ്ഞെുടുപ്പുകളിലെല്ലാം ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ദുല്‍ക്കര്‍ രാവിലെ തന്നെ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്ന് സമ്മതിദാനം വിനിയോഗിച്ചു.നടനും സ്ഥാനാര്‍ത്ഥിയുമായ മുകേഷ് കൊല്ലത്തം നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊല്ലത്ത് ചെമ്മക്കാട് ബൂത്തിലും വോട്ട് ചെയ്തു. ശരണ്യ മോഹന്‍ പറവൂരില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

1

നടന്‍ ദിലീപ് ആലുവയില്‍ വോട്ട് ചെയ്തു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കിനിടയില്‍ കൊച്ചിയിലാണ് കാവ്യ വോട്ട് ചെയ്തത്. തൃപ്പൂണിത്തുറയിലായിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസന്റെ വോട്ട്. ഭാര്യയ്‌ക്കൊപ്പമെത്തിയാണ് ശ്രീനിവാസന്‍ വോട്ട് രേഖപ്പെടുത്തിയത്. പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു ഗണേശ്കുമാര്‍ വോട്ട് രേഖപ്പെടുത്തിയത്. പത്തനാപുരത്തെ സ്ഥാനാര്‍ഥികളായ ജഗദീഷും ഭീമന്‍ രഘുവും രാവിലെ തന്നെ വോട്ടവകാശം വിനിയോഗിച്ചു.

4

അജയകുമാര്‍ (ഉണ്ടപക്രു), ഗോവിന്ദ് പത്മസൂര്യ, നടിമാരായ കാവ്യാ മാധവന്‍, പ്രിയങ്ക, കെപിഎസി ലളിത, സനൂഷ എന്നിവരും വോട്ട് രേഖപ്പെടുത്തി. നടന്‍ ജയറാം ഭാര്യ പാര്‍വതിക്കും മകന്‍ കാളിദാസനും മാളവികയ്ക്കും ഒപ്പം ചെന്നൈയില്‍ വോട്ടു രേഖപ്പെടുത്തി. മാളവികയ്ക്ക് കന്നിവോട്ടായിരുന്നു ഇത്. സംവിധായകന്‍ രഞ്ജിത്ത്, എം.ടി.വാസുദേവന്‍ നായര്‍, സംവിധായകന്‍ ഫാസില്‍, മകനും നടനുമായ ഫഹദ് ഫാസില്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി. സുരേഷ് ഗോപി എംപി ഭാര്യ രാധികയ്‌ക്കൊപ്പം എത്തി വോട്ട് ചെയ്തു.

3

7

8

10

9

11

6

Share this news

Leave a Reply

%d bloggers like this: