മാണിയടക്കം അഞ്ചുമന്ത്രിമാര്‍ തോല്‍ക്കുമെന്ന് പ്രവചനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രമുഖ നേതാക്കള്‍ തോല്‍ക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. അഞ്ചു മന്ത്രിമാര്‍ തോല്‍ക്കുമെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

മന്ത്രി കെഎം മാണിയെ പാലായില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ അട്ടിമറിക്കും. കോഴിക്കോട് മുനീറും തൃപ്പൂണിത്തറയില്‍ കെ. ബാബുവും തോല്‍ക്കുമെന്നും പ്രവചനമുണ്ട്. കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പില്‍ കെ.പി മോഹനന്‍ എന്നിവരും തോല്‍ക്കും. തൊടുപുഴയില്‍ പിജെ ജോസഫ് വിജയിക്കും.പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി ജോര്‍ജ് വിജയിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. സംസ്ഥാനത്ത് ഇടതു പക്ഷത്തിന് മുന്‍തൂക്കമെന്നും ഭരണവിരുദ്ധ വികാരമെന്നുമാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: