സംസ്ഥാനത്ത് ആദ്യമായി വോട്ടവകാശം വിനിയോഗിച്ച് ഭിന്നലിംഗക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ വോട്ടവകാശം വിനിയോഗിച്ചു. ടെലിവിഷന്‍ ഷോകളിലൂടെ പ്രശസ്തിയായ സൂര്യയും തൃശൂരില്‍ സുജിയുമാണ് ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിച്ച ഭിന്നലിംഗത്തില്‍പെട്ട രണ്ടു വോട്ടര്‍മാര്‍.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെട്ട പാറ്റൂര്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിലെ ബൂത്തിലാണ് സൂര്യ വോട്ട് ചെയ്തത്.. ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിച്ചതിലുള്ള തെളിവാണ് താന്‍ രേഖപ്പെടുത്തിയ വോട്ടെന്ന് സൂര്യ പ്രതികരിച്ചു. തന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നറിയിച്ച സൂര്യ ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കാന്‍ തങ്ങള്‍ മാതൃകകളാവട്ടെയെന്നും പറഞ്ഞു.

a

തൃശൂരിലെ നാട്ടിക മണ്ഡലത്തിലെ സരസ്വതി വിലാസം സ്‌കൂളിലാണ് സുജി വോട്ട് രേഖപ്പെടുത്തിയത്. വോട്ടവകാശം രേഖപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുജി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: