ചിക്കന്റെ സ്വാദോടുകൂടിയ ഭക്ഷ്യയോഗ്യമായ നെയില്‍പോളീഷുമായി കെഎഫ്‌സി

ചിക്കന്റെ സ്വാദോടുകൂടി നെയില്‍പോളിഷ് പുറത്തിറക്കാനിരിക്കുകയാണ് കെഎഫ്‌സി. പരീക്ഷണ ഘട്ടമെന്നോണം ഹോങ്കോംഗിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്. നഖത്തില്‍ പുരട്ടിയ ശേഷം പതുക്കെ അകത്താക്കാന്‍ കഴിയുന്ന നെയില്‍ പോളിഷാണ് കെഎഫ്‌സി തയ്യാറാക്കിയിരിക്കുന്നത്. ഒറിജിനില്‍, ഹോട്ട് ആന്‍ഡ് സ്‌പൈസി എന്നീ രണ്ട് തരത്തിലുള്ള ഫ്‌ളേവറുകളിലാണ് നെയില്‍ പോളിഷ് നിര്‍മ്മിച്ചിരിക്കുന്നത്.

കെഎഫ്‌സി വിഭവങ്ങള്‍ക്കു വേണ്ടി സുഗന്ധമസാലകള്‍ തയ്യാറാക്കുന്ന മാക്കോര്‍മിക് ആന്‍ഡ് കമ്പനിയുടെ സഹായത്തോടെയാണ് ഭക്ഷ്യയോഗ്യമായ നെയില്‍ പോളിഷ് നിര്‍മ്മിച്ചത്. ഈ വര്‍ഷം അവസാനത്തോടെ നെയില്‍പോളിഷ് വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഉപഭോക്താളുടെ അഭിപ്രായം തേടുകയാണ് കെഎഫ്‌സി. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍മീഡിയകളും വഴി നെയില്‍ പോളിഷ് പരിചയപ്പെടുത്തുകയാണിപ്പോള്‍.

Share this news

Leave a Reply

%d bloggers like this: