കേരളത്തില്‍ കനത്തമഴ; ആലപ്പുഴയില്‍ കടല്‍ക്ഷോഭം

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി. 20 വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ഉണ്ടായി. കടല്‍ഭിത്തി മറികടന്ന് തിര വീടുകളിലേക്ക് എത്തി തൃക്കുന്നപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.

Share this news

Leave a Reply

%d bloggers like this: