സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ്; 77.35 ശതമാനം; ഫലം മറ്റന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ റിക്കാര്‍ഡ് പോളിംഗ്. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 77.35 ശതമാനം പേര്‍ വോട്ട് ചെയ്തു. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 30 മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം ആറിന് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ വോട്ടിംഗ് കേന്ദ്രത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു, ഇതിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് റിക്കാര്‍ഡ് പോളിംഗ് കടന്നത്.

തിങ്കളാഴ്ച വൈകിട്ട് 71.7 എന്ന നിലയിലായിരുന്ന പോളിംഗ് ശതമാനമാണ് ഇന്ന് 77.35 ലേക്ക് ഉയര്‍ന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 73.98 ആയിരുന്നു വോട്ടിംഗ് ശതമാനം. നിലവിലെ കണക്കുകളനുസരിച്ച് ചേര്‍ത്തല മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ്. ഇവിടെ 86.30 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം തിരുവനന്തപുരം 72.53,
കൊല്ലം 75.7 ,പത്തനംതിട്ട 71.37 ,ആലപ്പുഴ 79.88,കാട്ടയം 76.9
ഇടുക്കി 73.59, എറണാകുളം 79.77, തൃശൂര്‍ 77.74, പാലക്കാട് 78.37, മലപ്പുറം 75.81, കോഴിക്കോട് 81.89, വയനാട് 78.22
കണ്ണൂര്‍ 80.63, കാസര്‍ഗോഡ് 78.51

Share this news

Leave a Reply

%d bloggers like this: