തിരക്ക് മൂലം ബ്യൂമൗണ്ട് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ റദ്ദാക്കുന്നു; ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയാകുന്നു

ഡബ്ലിന്‍: ജീവനക്കാരുടെ കുറവും അടിയന്തരവിഭാഗത്തിലെ രോഗികളുടെ തിരക്കും മൂലം ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയില്‍ നടക്കാനിരുന്ന ശസ്ത്രക്രിയകള്‍ റദ്ദാക്കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ ദിനംപ്രതി 11 ഓളം തീയറ്ററുകളാണ് അടച്ചിടുന്നത്. കഴിഞ്ഞ ആഴ്ചയില്‍ 2 ന്യൂറോളജി തീയറ്ററുകള്‍ 2 ദിവസമാണ് അടഞ്ഞുകിടന്നത്. നാളെയും ഇത് അടച്ചിടും.

ദിവസങ്ങളോളം കാത്തിരുന്ന ശേഷം തീരുമാനിച്ച ചില ശസ്ത്രക്രിയകളാണ് റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ശസ്ത്രക്രിയ നടത്താനായി കാത്തിരുന്ന ആശുപത്രികളില്‍ മുന്‍പന്തിയിലാണ് ബ്യൂമൗണ്ട് ആശുപത്രി. കഴിഞ്ഞ 15 മാസമായി ഏകദേശം 2,5000 പേരാണ് ആശുപത്രിയില്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച എച്ച്.എസ്.ഇ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തര വിഭാഗത്തില്‍ 365 രോഗികളാണ് 24 മണിക്കൂറിന് മുകളില്‍ ട്രോളിയില്‍ അഡ്മിഷന്‍ കിട്ടാതെ ട്രോളിയില്‍ കിടന്നത്.

ആശുപത്രികളില്‍ ചികിത്സക്ക് വേണ്ടിയുള്ള ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ ഏറെ വിമര്‍ശനമാണ് ആരോഗ്യമന്ത്രി ഫിനിയന്‍ മെക്ക്ഗ്രാത്തിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുതുതായി ഒരു ദേശീയ വൃക്ക മാറ്റിവെക്കല്‍ കേന്ദ്രം തുടങ്ങിയിരുന്നു. ബ്യൂമൗണ്ട് ആശുപത്രിയില്‍ അടിയന്തര വിഭാഗത്തിലേക്ക് 100 ബെഡ് അധികമായി വേണമെന്ന് മെക്ക്ഗ്രാത്ത് പറഞ്ഞു. 500,000 പേരാണ് പബ്ലിക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളതെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: