മെയ് 19 ന് തുര്‍ക്കിയില്‍ ഐഎസ് ആക്രമണമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഈ മാസം 19നു ഐഎസ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമാണ് ഈ വിവരം പുറത്തുവിട്ടത്. 10 ഐഎസ് തീവ്രവാദികള്‍ തുര്‍ക്കിയിലേക്ക് കടന്നിട്ടുള്ളതായും തുര്‍ക്കി ദേശീയ രഹസ്യാന്വേഷണ വിഭാഗം സൂചന നല്‍കി. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ പ്രവിശ്യയിലൂടെയാണ് തീവ്രവാദികള്‍ തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നും പ്രധാനമായും നഗരപ്രദേശങ്ങളിലായിരിക്കും ആക്രമണം നടത്താന്‍ ശ്രമിക്കുകയെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അങ്കാറയിലെ യുഎസ് എംബസിക്ക് സമീപത്തടക്കമായിരിക്കും അക്രമങ്ങള്‍ക്ക് സാധ്യതയെന്നും സൂചനയുണ്. ഈ വര്‍ഷം ഇതു വരെ നാലു കാര്‍ ബോംബാക്രമണങ്ങളാണ് തുര്‍ക്കിയില്‍ നടന്നത്. തുര്‍ക്കിയില്‍ യുവജന, കായിക ആഘോഷങ്ങള്‍ നടക്കുന്ന ദിവസമാണ് മെയ് 19.

Share this news

Leave a Reply

%d bloggers like this: