വി.എസ്. വോട്ടു ചെയ്യുമ്പോള്‍ താന്‍ എത്തിനോക്കിയിട്ടില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വോട്ടു ചെയ്യുമ്പോള്‍ താന്‍ എത്തിനോക്കിയിട്ടില്ലെന്ന് ജി. സുധാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തനിക്ക് വോട്ടു ചെയ്യാന്‍ വേണ്ടിയാണ് വി.എസ് പാലക്കാട്ടു നിന്ന് എത്തിയത്. മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നു പറഞ്ഞ സുധാകരന്‍, പാര്‍ട്ടി പത്രമായ ദേശാഭിമാനി പോലും തന്നെ സംരക്ഷിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

വീഴ്ച്ച വരുത്തിയത് പോലീസും സര്‍ക്കാരുമാണെന്നു പറഞ്ഞ സുധാകരന്‍ താനോ വി.എസോ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാറോ ചട്ടം ലംഘിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: