മലയാളി മനസ്സില്‍ സ്‌നേഹം നിറച്ച് IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം അയര്‍ലണ്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും.

2016 ലെ സെന്റ് പാട്രിക് ദിനത്തില്‍ അയര്‍ലണ്ടിലെ വിക്ലോയില്‍ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപംകൊടുത്ത ‘IRISH INDIAN AID’ എന്ന ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ രാത്ഡ്‌റം,രാത്‌ന്യു,ബ്രേ,ഡബ്‌ളിന്‍ സിറ്റി,ബ്യൂമൌണ്ട്,കൊണ്‍ണ്ടാള്‍കിന്‍,ബ്ലാക് റോക്ക്,ലിമറിക്ക്,ഗാള്‍വേ,വെക്‌സ്‌ഫോര്‍ഡ്,കോര്‍ക്ക് മുതലായ പ്രദേശങ്ങളില്‍ കൂടി IRISH INDIAN AID എന്ന ചിരിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്.(തുണിത്തരങ്ങള്‍,പഠനോപകരണങ്ങള്‍,സോപ്പ്,ടൂത്ത് പേസ്‌ററ്,ടുത്ത് ബ്രഷ്,ഷാംപു,മേയ്ക്കപ്പ് സാമഗ്രികള്‍ മുതലായവ)

ഈ ചുരുങ്ങിയ കാലയളവില്‍ ഇടുക്കിയിലെ സ്‌നേഹമന്ദിരം,കൊരട്ടിയില്‍ പ്രവര്‍ത്തിക്കന്ന ആനന്ദഭവന്‍,സ്‌നേഹാലയം,കൂടാതെ തൊടുപുഴയിലെ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ആറോളം പെട്ടികള്‍ എത്തിക്കാന്‍ സാധിച്ചു എന്ന സന്തോഷവും അറിയിക്കട്ടെ.

വസ്ത്രങ്ങളും മറ്റും അടങ്ങിയ ഓരോ പെട്ടിയും 18 മുതല്‍ 20 കിലോയോളം തൂക്കം വരും. ഈ നന്മ പ്രവര്‍ത്തിയിലേക്ക് സ്‌നേഹിതരായ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും പങ്കുചേരാം .നമ്മള്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ നിറമോ , അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളോ മറ്റോ ഒന്നോ,രണ്ടോ ജോഡി വാങ്ങി, കൂടാതെ നമ്മള്‍ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും മറ്റും നല്‍കി നമുക്കീ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം.നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.

നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങള്‍ ലഗ്ഗേജ് കുറവാണെങ്കില്‍ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കാമെങ്കില്‍…….നാട്ടില്‍ നമ്മുടെ പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്തു വന്ന് അത് വാങ്ങിക്കോളും.

ഇത്തരത്തില്‍ പെട്ടി കൊണ്ടുപോകുവാന്‍ സന്നദ്ധരാകുന്നവരുടെ വീടുകളില്‍ പെട്ടി എത്തിച്ച് മുഴുവന്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് പെട്ടികള്‍ പാക്ക് ചെയ്യുക.

സുമനസ്സുകളുടെ ഫോണ്‍ വിളി പ്രതീക്ഷിക്കുന്നു.
വിളിക്കേണ്ട നമ്പര്‍ :

DUBLIN CITY
Sibichan
087 277 8601

BEAUMOUNT
Pappachan
087 417 4109

CLONDALKIN
Tom
087 123 6584

GALWAY
Renjith
087 288 6409

LIMERIC
Boby
085 112 3658
BLACKROCK
Joseph Vargheese
087 907 2758

RATHNEW & WICKLOW
Thomas
089 477 6300

RATHDRUM
Jimmy
0899654293

BRAY
Kissanthomas
0876288906

WEXFORD
Abin George
089 421 6542

CORK
Lijo
087 648 5031

Email:Irishindianaid@gmail.com

Share this news

Leave a Reply

%d bloggers like this: