പാസ്പോര്‍ടിന് ആവശ്യക്കാര്‍ വര്‍ധിച്ചു…സമയം കഴിഞ്ഞിട്ടും നല്‍കാനാകാതെ 9200 പാസ്പോര്‍ട്ടുകള്‍

ഡബ്ലിന്‍:  പാസ് പോര്‍ടിനുള്ള ആവശ്യം  വര്‍ധിച്ചതിനെ തുടര്‍ന്ന് 9200 പാസ്പോര്‍ടുകള്‍ തീയതികഴിഞ്ഞിട്ടും നല്‍കാനാകാതെ  വൈകുന്നതായി  വിദേശ കാര്യമന്ത്രാലയം  വ്യക്തമാക്കി. 68,281 പാസ്പോര്‍ടുകളാണ് നിലവില്‍പാസ് പോര്‍ട് ഓഫീസില്‍ നടപടികളിലൂടെ കൈകാര്യം ചെയ്തിരിക്കുന്നത്. 59173 പാസ്പോര്‍ടുകളായിരുന്നു കഴിഞ്ഞ വര്‍ഷം പാസ്പോര്‍ട് ഓഫീസ് കൈകാര്യം ചെയ്തിരുന്നത്.  ഈ പാസ്പോര്‍ട്ടുകളില്‍ 13.5 ശതമാനമാണ് തീയതികഴിഞ്ഞിട്ടും നല്‍കനാകാതെ വൈകുന്നത്.

അപേക്ഷ വര്ധിച്ചത് കൈകാര്യം ചെയ്യുന്നതിന് താത്കാലിക ജീവനക്കാരെ ഉപയോഗിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. 2016ല്‍ പാസ്പോര്‍ട് അപേക്ഷകള്‍ വര്‍ധിക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.  മൂന്ന് ഓഫീസുകളില്‍ അമിത സമയമാണ് ജോലി നടക്കുന്നത്. 227 താത്കാലികമായ ക്ലെറിക്കല്‍ ഉദ്യോഗസ്ഥരെയാണ്  റിക്രൂട്ട് ചെയ്തിരിക്കുന്നത്. 56 ഉദ്യോഗസ്ഥരാണ് കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതലായി ജോലി ചെയ്യുന്നത്.  യൂറോ 2015, ഈസ്റ്റര്‍,  വിദേശത്തേയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയത്,  പാസ് പോര്‍ട്  പുതുക്കല്‍ എന്നിവയെല്ലാം ജോലി ഭാരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

പാസ് പോര്‍ട് പുതുക്കല്‍ 12-14 പ്രവര്‍ത്തി ദിവസങ്ങള്‍ക്കിടയില്‍ നടപടി സ്വീകരിച്ച് കഴിയേണ്ടതാണ്. മറ്റുള്ള അപേക്ഷകളുടെ കാര്യത്തില്‍ 25 പ്രവര്‍ത്തി ദിവസങ്ങളാണ് പൂര്‍ത്തിയാക്കാന്‍ വേണ്ടത്.  ആദ്യമായി നല്‍കുന്ന അപേക്ഷകള്‍ക്ക് ഇതില്‍ കൂടുതല്‍ ദിവസം നടപടി പൂര്‍ത്തിയാക്കാന്‍ എടുക്കും.  ആറ് ആഴ്ച്ചവരെ സമയം കാത്തിരിക്കാന്‍ ക്ഷമ കാണിക്കണമെന്ന് വിദേശ കാര്യമന്ത്രി ചാര്‍ലി ഫ്ലനഗാന്‍ പറയുന്നുണ്ട്.  ഈവര്‍ഷം വിദേശയാത്ര നടത്തുന്നവരോട് പാസ് പോര്‍ട് കാലാവധി കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിദേശകാര്യമന്ത്രാലയം പറയുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: