ക്‌നോക്കിലെ മാതാവിന് അയര്‍ലന്‍ഡ് മലയാളിയുടെ സംഗീത കാണിക്ക

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ ദശാബ്ദി ആഘോശങ്ങളുടെ തുടക്കം കുറിച്ച ദിവസം ക്‌നോക്കിലെ മാതാവിന്റെ സ്തുതികള്‍  അര്‍പ്പിച്ച് മലയാളിയുടെ സംഗീത കാണിക്ക..

സംഗീതവും കവിതയും ആത്മാവിന്റെ ഭാഗമാക്കിയ ഡബ്ലിനിലെ ദ്രോഹഡയില്‍ താമസിക്കുന്ന സാബു മാത്യൂവാണ്‌   ഈ സംഗീത കാണിക്ക മാതാവിന് സമര്‍പ്പിച്ചത്.  2012 സ്‌നേഹാവല്‍സല്യം  എന്ന ശ്രദ്ധ പിടിച്ചു പറ്റിയ ക്രിസ്തീയസംഗീത ആല്‍ബം രചിച്ചതും നിര്‍മ്മിച്ചതും സാബു ആയിരുന്നു.

തന്റെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബം പുറത്തിറക്കുന്നതിന് പദ്ധതി ഇടുന്ന സാബു,  ആദ്യ ഗാനം ക്‌നോക്കിലെ സീറോ മലബാര്‍ സഭയുടെ ദശാബ്ദി ആഘോഷങ്ങളുടെ തുടക്കത്തിലെ പ്രദക്ഷിണത്തിനൊപ്പം  അവതരിപ്പിച്ചു.

മികച്ച സംഗീതവും വരികളും കൊണ്ട് ശ്രദ്ധേയമാകുന്ന ഈ ഗാനം എഴുതിയതും സാബു  ,ആലാപനം അങ്കമാലി സ്വദേശിനിയും ഗായികയുമായ ജ്യോതിയാണ്.

ആലപ്പുഴയില്‍ നിന്ന് അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറിയ സാബു ഇംഗ്ലണ്ടില്‍ നിന്നാണ് 8 വര്‍ഷങ്ങളായി ഇവിടെ കുടുംബ സമേതം താമസിക്കുന്നു.ഭാര്യ ദ്രോഹഡ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ആശുപത്രി ജീവനക്കാരിയും സാബു പാമേഴ്‌സ്ടൗണിലെ സ്റ്റ്യുവാര്‍ട്‌സ് ആശുപത്രി ജീവനക്കാരനും ആണ്.മൂന്ന് കുട്ടികള്‍, പിയൂസ് സാബു, പൗവല്‍ സാബു, പ്രിറ്റി സാബു എന്നിവര്‍.

Share this news

Leave a Reply

%d bloggers like this: